Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 89.33 Lakh

Ernakulam

വ്യാ​ജ ടേ​ഡിം​ഗ് ത​ട്ടി​പ്പ്: 74കാ​ര​ന് 89.33 ല​ക്ഷം ന​ഷ്ട​മാ​യി

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ വീ​ണ്ടും ട്രേ​ഡിം​ഗ് ത​ട്ടി​പ്പ്. ഗാ​ന്ധി​ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ 74കാ​ര​ന് 89.33 ല​ക്ഷം രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​ത്. സം​ഭ​വ​ത്തി​ല്‍ കൊ​ച്ചി സൈ​ബ​ര്‍ പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​സ്‌​വൈ വ​ണ്‍ 2025 വെ​ല്‍​ത്ത് ഗ്രോ​ത്ത് റി​സ​ര്‍​ച്ച് എ​ന്ന പേ​രി​ലു​ള്ള വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പ് വ​ഴി​യാ​യി​രു​ന്നു ത​ട്ടി​പ്പി​ന് തു​ട​ക്കം.

ഗ്രൂ​പ്പി​ല്‍ അം​ഗ​മാ​ക്കി​യ​തി​ന് ശേ​ഷം ആ​ന​ന്ത​ര​തി ഷെ​യേ​ഴ്‌​സ് ആ​ന്‍​ഡ് സ്റ്റോ​ക്ക് ബ്രോ​ക്കേ​ഴ്‌​സ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യു​ടെ ടീം ​ലീ​ഡ​ര്‍ ച​മ​ഞ്ഞാ​ണ് ത​ട്ടി​പ്പു​കാ​ര്‍ 74കാ​ര​നെ സ​മീ​പി​ച്ച​ത്. ആ​ന​ന്ത​ര​തി ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് സ​ര്‍​വീ​സ​സ് ലി​മി​റ്റ​ഡി​ല്‍ പ​ണം നി​ക്ഷേ​പി​ച്ച് ബ്ലോ​ക്ക് ട്രേ​ഡിം​ഗ് ന​ട​ത്തി​യാ​ല്‍ വ​ന്‍ ലാ​ഭം ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ വാ​ഗ്ദാ​നം.

തു​ട​ര്‍​ന്ന് 12 ത​വ​ണ​ക​ളാ​യി 89,33,000 രൂ​പ 74കാ​ര​ന്‍ നി​ക്ഷേ​പി​ച്ചു. പി​ന്നീ​ട് ലാ​ഭ​വി​ഹി​തം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ പ​ണം പി​ന്‍​വ​ലി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ഇ​തോ​ടെ പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ രൂ​പ് ബോ​ത്ര, മം​ഗ​ലം ഗ​ണേ​ഷ് എ​ന്നി​വ​ര്‍​ക്കെ​തി​രെ സൈ​ബ​ര്‍ പോ​ലീ​സ് കേ​സ് എ​ടു​ത്തു.

ക​ഴി​ഞ്ഞ​യി​ടെ വ​ടു​ത​ല സ്വ​ദേ​ശി​യാ​യ 64കാ​ര​ന് 96.05 ല​ക്ഷം രൂ​പ സ​മാ​ന രീ​തി​യി​ല്‍ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ (എ​സ്ബി​ഐ) ലോ​ഗോ​യു​ള്ള, എ​സ്ബി​ഐ സ്റ്റ​ഡി എ​ക്‌​സ്‌​ചേ​ഞ്ച് എ​ന്ന വ്യാ​ജ വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ല്‍ അ​ഗ​മാ​ക്കി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. ഒ​മ്പ​ത് ത​വ​ണ​ക​ളാ​യി 96,05,200 രൂ​പ​യാ​ണ് പ​രാ​തി​ക്കാ​ര​ന്‍ നി​ക്ഷേ​പി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പ് അ​ഡ്മി​ന്‍​മാ​രാ​യ സു​രേ​ഷ് ശു​ക്ല, മ​ല തോ​ട​ര്‍​വാ​ള്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ കേ​സ് എ​ടു​ത്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ലും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Latest News

Corehub Up